കിട്ടാത്ത മുന്തിരി പുളിക്കും
മൊബൈൽ അലാറം ബെൽ അടിച്ചുകൊണ്ടേ ഇരുന്നു പുതപ്പിനടിയിൽ നിന്നും മെല്ലെ കൈ പുറത്തേക്കിട്ടു മൊബൈൽ എടുത്തു നോക്കി സമയം 6.18 ആയിരിക്കുന്നു. നല്ല കുളിരു കോരുന്ന തണുപ്പു കൊണ്ടു അങ്ങനെ കിടന്നു എണീക്കാനൊരു മടിപോലെ. രാവിലെ വർക്കിനും പോകണം. ഇപ്പോൾ റെഡി അയാലേ 8 മണിക്ക് എങ്കിലും അവിടെ എത്താൻ പറ്റു. തണുപ്പ് കാരണം എഴുന്നേൽക്കാൻ വയ്യാ. ആകപ്പാടെ ഒരു മടുപ്പു. മടിപിടിച്ചു എഴുനേറ്റ് ഒരു കപ്പ് ചായ കുടിച്ചു. ഫ്രഷ് ആകാൻ പോയിട്ടുവന്നു ഡ്രസ്സ് ഒക്കെ ചൈതു. ക്യാമറയും ബാറ്ററിയും ഒക്കെ ബാഗിൽ ആക്കി ഇറങ്ങി. പോയിട്ട് വേണം കല്യാണ ചെറുക്കനെ കുളിപ്പിച്ച് ഒരുക്കാൻ. അങ്ങനെ ആണല്ലോ നാട്ടുനടപ്പ്. കല്യാണത്തിന് ചെറുക്കൻ ഉണർന്നത് മുതൽ എല്ലാം വീഡിയോയും ഫോട്ടോയും വേണം. ഓടി കിതച്ചു കല്യാണ പയ്യന്റെ വീട്ടിൽ എത്തി. അല്പം ഗ്വരവത്തോടെ ചെറുക്കന്റെ അച്ഛൻ എന്താണ് താമസിച്ചേ എന്നു ഒരു ചോദ്യവും കഴിഞ്ഞു അകത്തേക്ക് ഓടി കയറി. ചെക്കെൻ റെഡിയാക്കുന്ന തിരക്കിൽ ആണ്. കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു. ഇനി അമ്പലത്തിൽ പോകാൻ ഉണ്ട്. അപ്പോൾ കാരണവരിൽ ഒരാൾ. രാഹുകാലം ആകുന്നതിനു മുൻപ് ഇറങ്ങണം. ഇറങ്ങാനുള്ള തയ്യാറാടുപ്പ് തുടങ്ങി. ചെക്കൻ വലിയ ഒരു IAS കാരണാണ്. വലിയ എഡ്യൂക്കേറ്റ് ഫാമിലിയും. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. ഇംഗിഷ് കലണ്ടർ ഉപയോഗിക്കില്ല എന്ന് മാത്രം. ഏതു കാര്യത്തിനും മലയാളികൾ മലയാള മാസമേ ഉപയോഗിക്കു എങ്ങനെ യുള്ള വിശേഷ ദിവസങ്ങളിൽ. കല്യാണമായി കഴിഞ്ഞാൽ. പിന്നെ മുഹൂർതത്തിന്റെ ബഹളം ആണ്. ഇറങ്ങുന്ന സമയം കയറുന്ന സമയം എന്ന് വേണ്ട എല്ലാത്തിനും സമയം ഉണ്ട്. ഈ സമയത്തിന്റ ഇടയിൽ വേണം. അവരുടെ ഫോട്ടോസ് എടുക്കാൻ. അങ്ങനെ ഞാനും കുറച്ചു തിരക്ക് പിടിച്ചു. ഓടിനടന്നു ഫോട്ടോസ് എടുത്തു. കല്യാണം കഴിഞ്ഞു പെണ്ണ് ഡ്രസ്സ് മാറാൻ പോയി അൽപ സമയം ഉണ്ട് റസ്റ്റ്. അല്ലലും ഫോട്ടോഗ്രാഫർക്കു എന്തു റസ്റ്റ്. ഇനി എന്തൊക്കെ മുഹൂർത്തം ഉണ്ടങ്കിലും ബ്യൂട്ടീഷ്യൻ പറയുന്നതേ നടക്കു. രാഹുവോ , ഗുളിയോ എന്തുണ്ടാന്ന് പറഞ്ഞാലും ബ്യൂട്ടീഷന്റെ പണി കഴിഞ്ഞെ ഉള്ളൂ ഇവ എല്ലാം. റസ്റ്റ് കിട്ടിയ ടൈം കുറച്ചു ക്യാൻന്റിഡ് ഫോട്ടോസ് എടുക്കാനായി ഇറങ്ങി. അവിടെയും എവിടെയും നടന്നു കുറച്ചു ഫോട്ടോസ് എടുത്തു. പെണ്ണ് മേക്കപ്പ് ഒക്കെ കഴിഞ്ഞു ഡ്രസ്സ് ചൈഞ്ജ് കഴിഞ്ഞു വന്നു. ഉണ്ണാൻ ടൈം അയന്നും പറഞ്ഞു അവരെ വിളിച്ചോണ്ട് പോയി. കൈ കഴുകുന്ന ഇടതു വച്ചു രണ്ടു ഫോട്ടോ എടുത്തു ഞാനുംകൂടെ പോയി. വിളമ്പുന്നവരോട് എനിക്കും കൂടി ഒരു ഇല ഇടാൻ പറഞ്ഞു. അതിൽ ചോറും കറിയും വിളമ്പി വക്കാൻ പറഞ്ഞു പെണ്ണും ചെറുക്കനും കഴിക്കുന്ന ഫോട്ടോയും വേണം മല്ലോ. അതും എടുത്തു പെട്ടന്ന് കഴിച്ചിട്ടു വെളിയിൽ ഇറങ്ങി. ഒന്ന് രണ്ടു നല്ല ബാക്ക്ഗ്രൗണ്ട് ഫോട്ടോ എടുക്കാം എന്നുകരുതി ഞാൻ വെയിറ്റ് ചെയ്തു നിന്നും. കഴിച്ചു കഴിഞ്ഞതും നേരെ അടുത്ത ഡ്രസ്സ് ചെയ്ൻജ്നു പോയി. പിന്നെ അവർ ഇറങ്ങുന്നതും കാത്തു അവിടെ ഇരുന്നു. കല്യാണം കഴിക്കുന്നത് ഇത്രയും വലിയ ജോലി ആണന്നു. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പെണ്ണിനോ ചെറുക്കാനോ ഒരു സ്വാതന്ത്ര്യം ഇല്ല അവർ മറ്റുള്ളവർ പറയുന്നത് ഒരു പാവയെപ്പോലെ അനുസരിക്കാൻ വിധിച്ചവർ. ഇവിടെ രാഹു ആണ് എല്ലാം നിയന്ദ്രിക്കുന്നത്. എല്ലാം മതത്തിലും എങ്ങനെ ഒന്ന് കാണും. ഇതുപോലെ ഒരു രാഹു ഓ വേറെ എന്തെങ്കിലും എല്ലാം ഇടത്തും ഇതു തന്നെ അവസ്ഥ. ഒന്ന് രാഹു അല്ലങ്കിൽ മറ്റേതു വേറെ? എല്ലാം ഒന്ന് തന്നെ എന്ന് എനിക്ക് തോന്നിപോയിട്ടുണ്ട്. അങ്ങനെ വർക്ക് എല്ലാം കഴിഞ്ഞു ഫേസ്ബുക്കിൽ ഇന്നെടുത്ത കുറച്ചു നല്ല ഫോട്ടോസ് പോസ്റ്റ് ചെയ്തു ചെറുക്കന്റെ ഐഡിഇലേക്കു ഫോട്ടോ ടാഗ് ചെയ്തു വർക്ക് ഒക്കെ കഴിഞ്ഞു. നട്ട പാതിരാത്രി വീട്ടിൽ വന്നു കയറി. കുളിച്ചിട്ടു ഉറങ്ങാൻ കിടന്നു മൊബൈൽ എടുത്തു നോക്കിയപ്പോൾ മെസ്സേജ് കണ്ടു. വേറെ ഫോട്ടോസ് ഉണ്ടോ എന്ന് ചോദിച്ചു കൊണ്ട്. ഞാൻ ഒരു അഞ്ചാറ് ഫോട്ടോസ് അയച്ചു കൊടുത്തു.പിന്നെ ഷീണം കൊണ്ട് ഞാൻ ഉറങ്ങി നാളേയും വർക്ക് ഉള്ളതാണ് വൈകിട്ടു പോയാൽ മതി അങ്ങനെ പതിയ ഉറക്കം എഴുനേറ്റു 9 മണി കഴിഞ്ഞു കാണും കുറച്ചു മെസ്സേജ് കിടക്കുന്നു ഇന്നലെ അയച്ച ആളു തന്നെ പെണ്ണിന്റെ പേരാണ് അക്കൗണ്ട് നെയിം ഫോട്ടോസ് ഇല്ല കൊച്ചു കുട്ടിയുടെ ചിരിച്ചു കൊണ്ട് വികൃതി കാട്ടുന്ന മുഖം. വേറെ ഫോട്ടോസ് ഉണ്ടോ അയക്കാം. ആരാന്നു ചോദിച്ചു ഇന്നലെ കല്യാണത്തിന് ഉണ്ടായിരുന്നു എന്ന് പറഞ്ഞു. പേര് ചോദിച്ചു അശ്വതി. അപ്പോൾ ഒരു സംശയം ഇനി ഇപ്പോൾ കൂട്ടുകാർ തന്നെ പറ്റിക്കാൻ വല്ല ഐഡിയ ഏറക്കുന്നതാണോ വല്ല മണ്ടത്തരം നടത്തിയാൽ പിന്നെ അവൻ കളിയാക്കി കൊല്ലും. ഞാൻ പറഞ്ഞു തരാം. ഏതൊക്കെ ഫോട്ടോസ് വേണം എന്ന് പറഞ്ഞാൽ ഓക്കേ. എന്ന് പറഞ്ഞു മെസ്സഞ്ചറിൽ വിളിച്ചു കാൾ ചയ്തു കാൾ എടുത്തു. ലേഡി വോയിസ് ആണ് അങ്ങനെ ഫോട്ടോസ് അയച്ചു കൊടുത്തു. പിന്നെ ചുമ്മാ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു മെഡിസിൻ പഠിക്കുന്നു. ഓഹോ അങ്ങനെ ഓരോന്ന് പറഞ്ഞു നല്ല സുഹൃത്തുക്കൾ ആയി. അങ്ങനെ ഫോൺ നമ്പർ തന്നു. അതിൽ വാട്സാപ്പ് ഉണ്ടായിരുന്നു ഒരു ഹായ് കൊടുത്തു. പിന്നെ രാവിലെ ഉറക്കം എഴുന്നേട്ടപ്പോൾ ഗുഡ്മോ ർണിംഗ് കൊടുത്തു തിരിച്ചും റിപ്ലേ വന്നു. വീട്ടുകാരെ പറ്റി ചോദിച്ചു. പലതും പറഞ്ഞു നല്ല റിലേഷൻ ആയി പിന്നീട് ആണ് റിലേഷൻ പതിയെ ആ സൗഹൃദം പതിയെ ഞാൻ അറിയാതെ പ്രണയത്തിലേക്കു വഴി തളിച്ചു. ഇന്നേവരേ ഒരു പെണ്ണിനോടും ഇഷ്ട്ടം തോന്നിട്ടില്ല. തോന്നാത്തതല്ല മറിച്ചു എന്നയും ഇഷ്ട്ടം ആകേണ്ട. പരസ്പരം ഇഷ്ട്ടം അയാൾ അല്ലെ അതിനു ഒരു ത്രില്ല് ഉള്ളൂ. അങ്ങനെ എന്നേ ഇഷ്ട്ടപെടുന്ന അരങ്ങിലും ഉണ്ടകിൽ എന്നോട് നേരിട്ട് തുറന്നു പറഞ്ഞാൽ ഞാൻ സ്നേഹിക്കാം. എന്ന് പണ്ടേ തീരുമാനിച്ചതാണ്. അതുകൊണ്ട് ആരെയേയും നോക്കാനോ ലൈൻ അടിക്കാനൊ പോയില്ല എന്നതാണ് സത്യം.അപ്പോൾ ഒരാള് എങ്ങോട്ട് വന്നു ഇഷ്ടമാണെന്നു പറഞപ്പോൾ. മറിച്ചു നോ എന്ന് പറയാൻ കഴിയില്ല. ഇത്രയും കാലത്തെ എന്റെ സ്വപ്നം അതുപോലെ പോലെ തന്നെ നടന്നു. പിന്നീട് അതു ഫോൺ വിളിയിലേക്ക് കടന്നു അന്ന് ഇന്നത്തെ പോലെ അൺലിമിറ്റഡ് കാൾ ഒന്നും ഇല്ല ഒരു മിനിറ്റിനു 1 രൂപ. വിളിച്ചു വിളിച്ചു 500 ഉം 1000ഉം റീചാർജ് ഒന്ന് രണ്ടു ദിവസം കൊണ്ട് തീർന്നു. കടുത്ത പ്രണയം ആയി. ഞാൻ പ്രണയിക്കുന്ന പെണ്ണ് എന്ന കണ്ടിട്ടുണ്ടെങ്കിലും എനിക്ക് അവളുടെ സംസാരവും നമ്പരും fb ഇലെ കൊച്ചു കുട്ടിയുടെ മുഖവും അല്ലാതെ ഒന്നും അറിയില്ല ഇത്രേം വിളിച്ചിട്ടും അവളുടെ ഒരു ഫോട്ടോയോ അവളെ കുറിച്ച് ഡീറ്റൈൽ ആയി ചോദിക്കുകയോ ചോദിച്ചിട്ടില്ല. ഐഡിയയും അവളെ കുറിച്ചില്ല. വയസൊ വീടോ ഒന്നും അറിയാത്ത ഒരു പ്രേമം. അങ്ങനെ നേരിട്ട് കാണാൻ നുള്ള ആഗ്രഹം വർദ്ദിച്ചു വന്നു. അങ്ങനെ ഒരുദിവസം നേരിൽ കാണാൻ നിച്ചയിച്ചു. അവൾ ഹോസ്റ്റലിൽ പഠിക്കുന്നത്. അതുകൊണ്ട് പുറത്തു ഇറങ്ങാൻ പറ്റില്ല. അവിടെ നല്ല സ്ട്രീറ്റ് ആണ്. എന്നിരുന്നാലും ഒരുദിവസം നേരിട്ട് കാണാൻ തീരുമാനിച്ചു ഉറപ്പിച്ചു. അങ്ങനെ ആദിവസത്തിന്റെ തലേന്ന് ഞാൻ കടയിൽ പോയി ജോഡി സിം എടുത്തു. ഇതിൽ ഒരു മിനിറ്റിനു 1 പൈസ ഉള്ളൂ അങ്ങനെ 2 സിം വാങ്ങി. അവളെ കാണാൻ തയ്യാർ ആയി. രാവിലെ 9 മണിക്ക് അവൾ സിറ്റിയിൽ വരുമ്പോൾ വിളിക്കാം കൂട്ടുകാരികൾ ഒക്കെ പോയിട്ട് നേരിട്ട് കാണാം എന്ന് പറഞ്ഞു. ഉച്ച ആയിട്ടും കാൾ വരാത്തത് കൊണ്ട്. ഞാൻ കരുതി ഇനി വിളിക്കില്ലന്ന്. അങ്ങനെ 11.45 ആയപ്പോൾ അവളുടെ കാൾ വന്നു. ഞാൻ ആ കാളിനായി വെയിറ്റ് ചെയ്തിരിക്കുകയാണ്. പെട്ടന്ന് വരണം. ഞാൻ കേട്ട പാതി കേൾക്കാത്ത പാതി പുറപ്പെട്ടു. ബസ്സിൽ കയറി മുക്കാൽ മണിക്കൂർ യാതയുണ്ട്. ടിക്കറ്റ് എടുത്തു ഞാൻ അവളെ വിളിച്ചു ഒരു മുക്കാൽ മണിക്കൂറിനുള്ളിൽ ഞാൻ അവിടെ എത്തും എന്ന്. ആകെപ്പാടെ ടെൻഷൻ ആയി നെഞ്ചിൽ ആകെ പടപടപ്പു. കാണുമ്പോൾ എങനെ ഇരിക്കും ഇനി പരിജയം യുള്ള അരങ്കിലും ആണോ. ഓരോന്നും എന്നേ അലട്ടിക്കൊണ്ടിരുന്നു അങ്ങനെ സിറ്റിയിൽ എത്തി. അവളേ കാണാൻനുള്ള തിരക്ക് ഒരു വശത്തു കണ്ടാൽ എന്ത് പറയും എന്ന പേടി മറു വശത്തു വേണ്ടേ ആയിരുന്നു എന്നുപോലും തോന്നിപോയി. തിരിച്ചു പോയാലോ എന്ന് ആലോചിക്കാറില്ല. വരുന്നത് വരട്ടെ എന്ന് വച്ചു വിളിച്ചു ഞാൻ ഇവിടെ എത്തി നി എവിടെ നിൽക്കുന്നു. ഞാൻ ബസ് സ്റ്റാന്റിലേക്കു വരുന്നതേവുള്ളു. അങ്ങനെ ബ്രിജിന്റെ അവിടെ വരാൻ പറഞ്ഞു. ഞാൻ നടന്നു ബ്രിഡ്ജ് ഇന്റെ അടുത്ത് എത്തി നാലു സൈഡും നോക്കി അവിടെ അരയും കാണുന്നില്ല. ഇനി എന്നേ പറ്റിച്ചതാകുമോ. എനിക്ക് വല്ലാത്ത വിഷമവും സങ്കടവും കാരണം ചുറ്റും നടക്കുന്നത് ഒന്നും കാണാൻ പറ്റുന്നില്ല കണ്ണിൽ ഇരുട്ടു കയറിയപോലെ ഒരു ഫീൽ. പെട്ടന്ന് എന്റെ പുറകിൽ ആരോ തട്ടി വിളിച്ചു ഞാൻ തിരിഞ്ഞു നോക്കി ഒരു കുട പിടിച്ചു വെളുത്തു മെലിഞ്ഞു സുന്ദരി പെണ്ണ്. വന്നിട്ട് കുറെ നേരം ആയോ. മ്മ് ഞാനും അവളും മായി മുന്നോട്ടു നടന്നു. എവിടെയാ ഒന്ന് ഇരുന്നു സംസാരിക്കുക. എന്റെ മെമ്മറി ആകെ ഔട്ട് ആയി പെട്ടന്ന് അവിടുത്തെ ഒരു റെസ്റ്റോറന്റ് കണ്ടു അവളെയും കൂട്ടി അങ്ങോട്ടു കയറി. Ac റൂമിൽ കയറി ഭാഗ്യം വലിയ തിരക്ക് ഒന്നും ഇല്ല നമ്മളെ പോലെ ഒന്ന് രണ്ട് പേര് ഉണ്ട് ഞാൻ ഒരു ഒടിഞ്ഞ പ്ലെയ്സ് നോക്കി ഇരുന്നു. ഒന്നും മിണ്ടാൻ കഴിയുന്നില്ല. എന്തു എങ്ങനെ തുടങ്ങണം എന്ന് ഒരു പിടിയും ഇല്ല. ആകപ്പാടെ ഒരു ഷോക്ക്. വെയ്റ്റെർ വന്നു രണ്ടു കോഫി ഓഡർ ചെയിതു. കഴിക്കാൻ എന്ത് വേണം എന്ന് ചോദിച്ചു. അവൾ പറഞു ഒന്നും വേണ്ടാന്ന് ഞാൻ കോഫി ഓഡർ ചെയ്തു. നി വിളിക്കാം എന്ന് പറഞ്ഞു ഇത്രയും ടൈം വിളിക്കാത്തതു കൊണ്ട് ഞാൻ കരുതി നി വരില്ല എന്ന്. എടാ അതു ഞാൻ വരാൻ പറഞ്ഞാൽ കാണാൻ പറ്റിയില്ലെഗിലോ. വന്നിട്ട് കാണാതെ പോയാൽ നിനക്ക് വിഷമം ആവില്ലേ. കൂടെ എന്റെ കൂട്ടുകാരികൾ ഉണ്ടായിരുന്നു അവർ ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോയി. എന്നേ വിളിച്ചു എനിക്ക് കുറച്ചു സാദനം മേടിക്കാൻ എന്ന് പറഞു ഞാൻ ഒഴിഞ്ഞു മാറി. അവർ പോയികഴിഞ്ഞ ഞാൻ നിന്നെ വിളിച്ചത്. പിന്നെ നെ വരാൻ ലേറ്റ് ആകും എന്ന് കരുതി ഞാൻ temple കയറി. അപ്പോഴേക്കും കോഫി കൊണ്ട് വന്നു വച്ചു. ഞാൻ എന്റെ പെയ്സു എടുത്തു അതിൽ നിന്നും രണ്ടു ജോഡി സിം അവൾക്കു കൊടുത്തു.അതിൽ നിന്നും ഒന്ന് അവളും എടുത്തു ഒന്ന് എനിക്കും തന്നു. അങ്ങനെ കോഫിയും കുടിച്ചു കുറച്ചു ടൈം ഇരുന്നു ആപ്പോൾ ബിൽ കൊണ്ട് വന്നു 40 rs ഞാൻ ഒരു 50₹ വച്ചിട്ട് അവളെയും വിളിച്ചു അവിടെ നിന്നും ഇറങ്ങി. പുറത്തു വന്നു ഒന്ന് സംസാരിച്ചിരിക്കാം എന്ന് പറഞ്ഞു എവിടെ പോകും എന്നായി എന്റെ ചിന്ത. പാർക്കിൽ പോയാലോ. അങ്ങനെ ഒരു ഓട്ടോ പിടിച്ചു നേരെ പാർക്കിലേക്ക്. ഒന്ന് സ്വസ്ഥമായി സംസാരിക്കാൻ വേണ്ടി ആളുകൾ ഒടിഞ്ഞ സ്ഥലം നോക്കി. അവിടെ മൊത്തം നടന്നു. എല്ലാരും ഞങ്ങളെ രണ്ടാളെയും നോക്കുന്നു. അങ്ങനെ ഒരു സൈഡിലെ ബെഞ്ചിൽ പോയി ഇരുന്നു ചുറ്റും നോക്കി എല്ലാരും എന്നെ തന്നെ നോക്കുന്നു. അവൾ ആണെങ്കിൽ ഒരു മെറൂൺ കളർ സാരി ഉടുത്താണ് വന്നത് സാരി ഉടുത്ത കാമുകി കാമുകർ ഞങ്ങൾ രണ്ടാളും മാത്രമേ ഉള്ളൂ അവിടെ. അമ്പലത്തിലെ കുറി എനിക്ക് നെറ്റിൽ തോട്ടു തന്നു കൈ പിടിച്ചു കുറച്ചു നേരം ഇരുന്നു. ഒന്ന് സംസാരിച്ചു തുടങ്ങിയതും കൂട്ട്കാരികളുടെ കാൾ വന്നു അവർ ഇറങ്ങി എന്നു. അവൾ പറഞ്ഞു പോകാം ഫ്രണ്ട്സ് വന്നു. പിന്നീട് ഒരുദിവസം കാണാം എന്നുപറഞ്ഞു ഒരു ഓട്ടോ പിടിച്ചു ബസ്റ്റാന്റ്ലേക്ക് പോയി സ്റ്റാന്റിന്റെ കുറച്ചു ഇപ്പുറത്തു നിറുത്തി ഇറങ്ങി. അവൾ മുൻപേ ഞാൻ പുറകെയും ആയി നടന്നു. അവൾ ബസ്സ് കയറി യാത്ര തിരിച്ചതും നോക്കിനിന്നു. ബസ് പോയി കഴിഞ്ഞതും. ഞാൻ തിരിച്ചു വീട്ടിലേക്കും മടങ്ങി
തിരിച്ചു ബസ് കയറുമ്പോൾ വന്ന പോലെ ടെൻഷൻ ഇല്ല വല്ലാത്ത ഹാപ്പി. മനസ്സും ശരീരവും ഒരു സന്തോഷം കൊണ്ട് നിറഞ്ഞു. ആദ്യമായി ഒരു സുന്ദരി പെൺകുട്ടി തന്നെ ഇഷ്ട്ടപെട്ടിരിക്കുന്നു അതും ഇങ്ങോട്ടു വന്ന ലൗ റിക്വസ്റ്റ്. ഇതിൽ പരം സന്തോഷിക്കാൻ വേറെ എന്തുണ്ട്. വീട്ടിൽ പെട്ടന്ന് എത്തിയപോലെ. അവളുടെ വിളിക്കായി ഞാൻ വെയിറ്റ് ചൈതു ഒരു 8 മണിയോടെ അവളുടെ കാൾ വന്നു. അതും ഞാൻ കൊടുത്ത ജോഡി സിമ്മിൽ നിന്നും. അന്ന് വിളിച്ചു സംസാരിച്ചു നേരം പുലരുവോളം വിളിച്ചു രണ്ടാൾക്കും ഫോൺ കട്ട് ചെയ്യാൻ ഇഷ്ടമില്ല. കോളേജിൽ പോകാൻ റെഡി ആകാൻ അവളെ പോയി. ഞാൻ ഫ്രഷ് ആയി അവളുടെ കാൾ വെയിറ്റ് ചൈതു. അവൾ ഒരുകാര്യമേ പറഞ്ഞോളു അവൾ എന്നെ വിക്കാതെ ഞാൻ അവളെ വിളിക്കല്ലേ ഹോസ്റ്റലിൽ ഫോൺ ഉപയോഗിക്കുന്നത് കണ്ടാൽ അവർ പിടിച്ചു കൊണ്ട് പോകും. അതും അല്ല കൂട്ട് കാരികൾ ഉണ്ട്. ഞാൻ ഫ്രീ ആകുമ്പോൾ അങ്ങോട്ടു വിളിക്കാം. അങ്ങനെ ഫോൺ വിളികളിൽ ആയി പിന്നീട്. ഹോസ്റ്റൽ വിട്ടു വീട്ടിൽ പോകുന്ന ദിവസങ്ങൾ ഒന്നിച്ചു യാത്ര ചെയ്‌തും കറങ്ങിയും. പ്രണയത്തിന്റെ തേവൃതീയിൽ തന്നെ നീങ്ങി. ഒരുദിവസം ഫോൺ സംസാരിക്കുന്നതിൽ ഓരോന്നും പറഞ്ഞു അവസാനം പിണക്കത്തിൽ കലാഷിച്ചു. അതു ആദ്യ പിണക്കത്തിന്റെ തുടക്കം എന്ന് വേണമെഗില് പറയാം. സാദാരണ കുടുംബത്തിലെ ജനിച്ചു വളർന്ന എനിക്ക്. അവളെ പോലെ ഒരു പെൺകുട്ടിയെ മനസിലാക്കാൻ കഴിഞ്ഞില്ല. എന്റ കുടുബ പ്രാരാബ്ദം ഒരു സൈഡിൽ സ്വന്തയി വീടില്ല വാടക വീട്ടിൽ ആണ് താമസം. പിന്നെ മാസം മാസം വെട്ടുവാടക വെട്ടുചിലവു അങ്ങനെ ജീവിക്കുന്ന എനിക്ക്. പറന്നു നടക്കുന്ന ഒരു പെൺകുട്ടിയുടെ ലൈഫ് മനസിലാക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഞാൻ ഫോൺ കട്ട് ചെയിതു വച്ചു. മണിക്കൂറുകൾ അവൾ വിളിച്ചു ഞാൻ എടുത്തില്ല. ഒടുവിൽ മെസ്സേജ് കൊണ്ട് നിറഞ്ഞു. മരിച്ചു കളയും എന്നു വരെ എത്തി അവൾ. ഞാൻ അവസാനം ഫോൺ എടുത്തു. അവൾ കരച്ചിലാണ് നിർത്താതെ മാപ്പ് പറഞ്ഞു കൊണ്ട് കരയുന്നു. ഒരു കൊച്ചു കുട്ടിയെ പോലെ. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി എന്തൊരു ദുഷ്ടൻ ആണ് ഞാൻ എന്റെ വൃത്തികെട്ട ഈ സ്വാഭാവം. അവളെക്കാളും എനിക്ക് പിന്നീട് സങ്കടം തോന്നി. ഞാൻ അല്ല മൂത്ത ആളു അപ്പോൾ ഞാൻ അല്ലെ ക്ഷമിക്കേണ്ടത് പലപ്പോഴും എനിക്ക് ക്ഷമ ഇല്ല പല കാര്യത്തിനും. അതു എന്റെ ലൈഫിൽ വലിയ പരാജയങ്ങൾ വരുത്തി വച്ചിട്ടുണ്ട്. എന്നിട്ടും ഞാൻ നന്നായില്ല. എന്നേക്കാൾ 12 വയസ്സ് കുറവാ അവൾക്കു കൊച്ചു കുട്ടി. ഞാൻ എന്റെ സ്വഭാവത്തെ നേരെ ആക്കാൻ നോക്കി നടക്കുന്നില്ല. ഒരു പക്ഷെ അവൾക്കു അതിനു കഴിഞ്ഞു എന്നിട്ട് വരും. സ്നേഹം കൊണ്ട് എന്നേ നേരെ ആക്കൻ കഴിയും. മറിച്ചു ആണെങ്കിൽ നടക്കില്ല.
പെട്ടന്ന് ഒരു സുപ്രഭാതത്തിൽ ശരിയാക്കി എടുക്കാൻ പറ്റുന്ന ഒന്നല്ല സ്വഭാവം. അതു ഒരു മദ്യം പോലെ ആണ് കുറേശെ ലഹരിയിൽ തുടങ്ങി അവസാനം അതിനു അഡിക്റ്റ് ആകുന്നതു പോലെ. പതിയെ പതിയെ സ്വഭാവം മാറ്റാൻ പറ്റുകയുള്ളു. പിന്നീടുള്ള പ്രണയം അത്ര തേവൃതം ആയിരുന്നു പരസ്പരം അറിയില്ലാത്തതു ഒന്നും തന്നെ ഇല്ല. സ്ത്രീകൾ ഏറ്റവും ദേഷ്യം കാണിക്കുന്നതു അവരുടെ പീരീഡ്‌സ് ടൈം ആണന്നു മനസിലാക്കി. ആ ടൈം ആകുമ്പോൾ അവൾ എന്നോട് വഴക്കിടും. പക്ഷെ പിന്നീട് ഞാൻ അതു അവളിൽ നിന്നും മനസിലാക്കി ഒരു സത്യം. ആ ദേശ്യം നമ്മോടു കാണിക്കുന്നത് നമ്മൾ അവരെ കൂടുതൽ സ്‌നേഹിക്കുവാൻ വേണ്ടി ആയിരുന്നു എന്നു. അതു മനസിലാക്കിയപ്പോൾ ഞങ്ങൾ രണ്ടാളും ഇഷ്ട്ടപെട്ടതിന്റെ അത്രയും അകന്നു പോയിരിക്കുന്നു. ഒരുദിവസം നന്നായി പിണങ്ങി. കുറച്ചു നാൾ മിണ്ടാതെ ഇരുന്നു. ഞാൻ അവളെ ബ്ലോക്ക് ചെയിതു. എനിക്ക് മനസ്സിൽ ഒരു കുറ്റബോധം എന്തെന്ന് അറിയില്ല. അവളുടെ ജീവിതം ഞാൻ നശിപ്പിക്കുന്നു എന്നൊരു തോന്നൽ. ഞാൻ ഒരു സാദാരണ കാരൻ വലിയ പഠിത്തം ഒന്നും ഇല്ല. നല്ലഒരു സ്ഥിരം വരുമാന ജോലി ഇല്ല. നാലു പേരോട് പറയാൻ യുള്ള ഒന്നും ഇല്ല. അവളോ ഇപ്പോൾ ഒരു ഡോക്ടർ ആണ് പഠിക്കുന്ന കുട്ടികൾക്ക് പ്രണയം തോന്നാം. അതു പിന്നീട് ജീവിതത്തിൽ അതു പോലെ നടക്കണം എന്നില്ല. അങ്ങനെ കുറച്ചു ദിവസം ഞാൻ പിടിച്ചു നിന്നും പറ്റുന്നില്ല എന്റെ എനിക്ക് എന്നേ കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല. ഞാൻ ബ്ലോക്ക് ഒക്കെ മാറ്റി വിളിച്ചു. ഫോൺ എടുത്തു പഴയതുപോലെ ഇനി പിണങ്ങാൻ വയ്യാ അവൾ പറഞ്ഞു. അവളുടെ സങ്കടം കേട്ടപോൾ ഞാൻ ഇത്രക്കും ഒരു ദുഷ്ടൻ ആണന്നു മനസിലായി. ഞാൻ എല്ലാം മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇനി നി എന്നേ ഇട്ടിട്ടു പോയാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല. എനിക്ക് അതിനു മറുപടി പറയാൻ കഴിഞ്ഞില്ല എന്റ സ്വഭാവം അത്രക്കും മോശം ആണ്. എന്റെ ദേഷ്യം ദുർവസാഹു മര്ഹശിയെ പോലെ ആണ്. ദേഷ്യം വന്നാൽ ഒന്നും നോക്കില്ല. പിണങ്ങില്ല എന്നു വാക്ക് കൊടുത്തു അവളെ പറ്റിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഒരു പക്ഷെ അവൾക്കു മാത്രം മേ എന്റെ സ്വഭാവത്തിന് എന്തെങ്കിലും മാറ്റം വരുത്താൻ കഴ്യുകയുള്ളു. ഞാൻ കുറച്ചു എങ്കിലും മാറീട്ടുണ്ടാകിലെ അവളുടെ സ്വാധീനം കൊണ്ട് മാത്രം. പരസ്പരം രണ്ടാൾക്കും മറക്കാൻ കഴിയില്ല. ഇനി ഇപ്പോൾ രണ്ടു ജാതി രണ്ട് മതം ഒരിക്കലും വീട്ടുകാർ സമ്മതിക്കില്ല. ഞാൻ ഒരു സാദാരണ ഫാമിലി പറയത്തൊക്കെ ഒന്നും ഇല്ല പഠിത്തമോ ഒന്നും. ഒരിക്കലും എന്റെ വീട്ടുകാർ സമ്മതിച്ചാലും അവരുടെ വീട്ടുകാർ സമ്മതിക്കില്ല. ഇനി ഇതിനെ ഒക്കെ അതിജീവിച്ചു സ്നേഹിച്ചാൽ. എന്റെ ദേഷ്യം കാരണം ഒന്നും പറ്റില്ല അങ്ങനെ 5വർഷത്തെ എന്റെ ജീവിതത്തിലെ പ്രണയം അവസാനിപ്പിച്ചു.
ഒറ്റവാക്കിൽ പറയാൻ എളുപ്പമാണ്
നഷ്ടപ്പെട്ടാലേ നമുക്ക് അതിന്റെ വില അറിയാവൂ എന്നത് സത്യം. പ്രണയിച്ചപ്പോഴും പിണഗിയിപ്പോഴും ഇത്രയും വേദന ഇല്ല. പിന്നെ ആകെ യുള്ള ഒരു സന്തോഷം ഞാൻ കാരണം അവളുട ജീവിതം ഇനി കരയാൻ ഇട ഉണ്ടാകരുത്. എവിടെ ആയിരുന്നാലും സന്തോത്തോടെ ജീവിക്കുന്നു. എന്നാ ഒരു സമാദാനം അതു മാത്രം മണ് എനിക്ക് ആകെയുള്ള ഒരു മനഃസമാദാനം
എവിടെ എങ്കിലും അവൾ നല്ല സന്തോഷത്തോടെ ജീവിക്കുന്നു. പ്രതീക്ഷയോടെ കാത്തിരിക്കാൻ ആരുമില്ലാത്ത എന്റെ വൃത്തികെട്ട ജീവിതം എവിടെ അവസാനിപ്പിക്കുന്നു
പരസ്പരം മനസിലാക്കാൻ ആർക്കും കഴിയില്ല എന്നത് സത്യം നമ്മൾ മറന്നു പോകരുത്. നഷ്ട്ടപ്പെടുത്താൻ ഒരു നിമിഷം വിലപിക്കാൻ ഒരു ജീവിതം തന്നെ മതിയാവില്ല.. അടുത്ത ഒരു ജന്മം ഉണ്ടകിൽ അവിടെ വച്ചു കണ്ട് മുട്ടിയേക്കാം അവളെ... ഞാൻ എന്റെ വെറുക്കപെട്ട ജീവിതം എവിടെ എന്നുന്നേക്കുമായി ഉപേക്ഷിക്കുന്നു...
വിശ്വതയോടെ...
അഭിഷേക്

Comments